മുഖ്യമന്ത്രിയെ ഇന്ന് തീരുമാനിക്കും;എല്ലാ കണ്ണുകളും രാഹുല്‍ ഗാന്ധിയിലേക്ക്

ന്യൂഡഹി: രാജസ്ഥാനില്‍ മുഖ്യന്ത്രി സ്ഥാനത്തെച്ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നതിനിടെ അശോക് ഗഹ്‌ലോട്ടിനെയും സച്ചിന്‍ പൈലറ്റിനെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡല്‍ഹിക്ക് വിളിപ്പിച്ചു. ഇന്ന് രാവിലെ ഡല്‍ഹിയിലെത്തിയ ഇരുനേതാക്കളുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തും.കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ ചേര്‍ന്ന എംഎല്‍എമാരുടെ യോഗത്തില്‍ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ചത്. രാജസ്ഥാന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി കെ.സി. വേണുഗോപാലും ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഇന്നുതന്നെ മുഖ്യമന്ത്രിയാരെന്ന തീരുമാനമുണ്ടാകുമെന്നാണ് വിവരം.

Comments are closed.