മമ്മൂക്ക അറിയാതെ എടുത്ത മമ്മൂക്കയുടെ ചിത്രം തരംഗമാകുന്നു

രമേഷ് പിഷാരടി സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയായ ഗാനഗന്ധര്‍വന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു ഇത്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണ്. സിനിമയുടെ ചിത്രീകരണത്തിനിടയില്‍ മമ്മൂക്ക അറിയാതെ താനും ധര്‍മ്മനും ആന്റോ ചേട്ടനും …

ഇട്ടിമാണിയെ കടത്തിവെട്ടി ‘ലൗ ആക്ഷൻ ഡ്രാമ’ , കളക്ഷൻ റിപ്പോർട്ട് പുറത്ത്

ഓണം റിലീസായി തിയ്യേറ്ററുകളിലെത്തിയ ചിത്രങ്ങളെല്ലാം മികച്ച വിജയം നേടി മുന്നേറികൊണ്ടിരിക്കുകയാണ്. നാല് മലയാള സിനിമകളാണ് ഇത്തവണ ഓണം സമയത്ത് എത്തിയിരുന്നത്. ഇത്തവണയും മുന്‍നിര താരങ്ങള്‍ തമ്മിലുളള പോരാട്ടമായിരുന്നു എല്ലാവരും കണ്ടത്. നിവിന്‍ പോളിയുടെ ലവ് ആക്ഷന്‍ ഡ്രാമ ആദ്യം തിയ്യേറ്ററുകളിലേക്ക് എത്തിയപ്പോള്‍ പിന്നാലെയാണ് …

അച്ഛന്‍ നിരുത്സാഹപ്പെടുത്തിയിട്ടും സിനിമ എന്ന ആഗ്രഹം വിടാതെ ധ്യാൻ ശ്രീനിവാസൻ

ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെ സംവിധായകനായുളള അരങ്ങേറ്റം ഗംഭീരമാക്കിയ താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. നിവിന്‍ പോളി നായകനായ ചിത്രം ഓണം റിലീസായിട്ടാണ് തിയ്യേറ്ററുകളിലെത്തിയത്. സിനിമയ്ക്ക് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കിയിരിക്കുന്നത്. അച്ഛനും ചേട്ടനും പിന്നാലെയാണ് ധ്യാന്‍ ശ്രീനിവാസനും സംവിധായക രംഗത്തേക്ക് ഇറങ്ങുന്നത്. …

രണ്ട് വാഴപ്പഴം, കിട്ടിയത് 442 രൂപയുടെ ബില്ല്..കണ്ണ് തള്ളി രാഹുൽ ബോസ്

പഞ്ചനക്ഷത്രഹോട്ടലുകളിലെ ബില്ലുകൾ കണ്ട് നക്ഷത്രമെണ്ണുന്ന വാർത്ത പുതുമയല്ല. ഛണ്ഡിഗഡിലെ ഒരു ആഢംബര ഹോട്ടലിൽ നിന്നാണ് താരത്തിന് ഈ വിചിത്രമായ ബില്ല് ലഭിക്കുന്നത്. ബോളിവുഡ് താരം രാഹുൽ ബോസിനെ കണ്ണുതള്ളിച്ചിരിക്കുകയാണ് രണ്ട് വാഴപ്പഴത്തിന്റെ ബില്ല്.

മികച്ച ഛായാഗ്രാഹകൻ പുരസ്‌കാരം കിട്ടിയ നിഖിൽ പറയുന്നു

മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌ക്കാരം ഇത്തവണ കേരളത്തിലെത്തിച്ച നിഖില്‍ എസ്. പ്രവീൺ എന്ന യുവാവിന്.കൊച്ചിൻ മീഡിയ സ്കൂളിലാണ് നിഖിൽ സിനിമട്ടോഗ്രഫി പഠിച്ചത്. ഫീനിക്സ് എന്ന സ്വന്തം സ്റ്റുഡിയോയിലൂടെ വെഡ്ഡിങ് ഫോട്ടോഗ്രഫിയും ചില ഡോക്യുമെന്ററികളും ചെയ്യുന്നതിനിടെയാണ് സിനിമയിൽ എത്തിയത്.

ഇന്ദ്രൻസിനു അവാർഡ് നഷ്ടമായത് അവസാന നിമിഷം

ദേശീയ ചലച്ചിത്ര അവാര്‍ഡിന്റെ നിർണയത്തിൽ അവസാനഘട്ടത്തിലും ഇന്ദ്രന്‍സുണ്ടായിരുന്നുവെന്ന് ജൂറി ചെയര്‍മാൻ. മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് ആളൊരുക്കമാണ്.

തണ്ണീർ മത്തൻ ദിനങ്ങൾ റിവ്യു

പ്ലസ് വൺ കാലഘട്ടം തുടങ്ങുന്നിടത്തു നിന്നാണ് സിനിമ ആരംഭിക്കുന്നത്.പല വട്ടം പരീക്ഷിച്ചു വിജയിച്ച അതേ ഫോർമുല കാലാനുസൃതമായ മാറ്റങ്ങളോടെ അവതരിപ്പിച്ചിരിക്കുന്ന സിനിമയാണിത്. പ്രണയവും കലഹവും സൗഹൃദവും ഒത്തുചേരുന്ന, യൗവനം തുളുമ്പുന്ന ഒരു ചിത്രം.

ലുക്ക് ആകെ മാറ്റി ജയറാം

അല്ലു അര്‍ജുന്‍ നായകനാവുന്ന പുതിയ ചിത്രത്തിൽ ജയറാമും പ്രധാനവേഷത്തിലെത്തുന്നു. പുതിയ ഗെറ്റപ്പിലാണ് ജയറാം ഈ ചിത്രത്തിലെത്തുന്നത്. 2020 ൽ ചിത്രം റിലീസിനെത്തും.

ഷെയ്ൻ നിഗത്തിന്റെ നായികയായി പുതുമുഖം

ഉല്ലാസം സിനിമയിൽ ഷെയ്നിന് നായികയായി പുതുമുഖം. നിരവധി പരസ്യചിത്രങ്ങളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും ശ്രദ്ധേയയാണ് പവിത്ര.നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉല്ലാസം.

മാമാങ്കത്തിന്റെ രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങി

നായികയായ പ്രാചി തെഹ്‌ലാനെ പോസ്റ്ററിൽ കാണാം. ഗാനരംഗത്തിൽ നിന്നുള്ള ചിത്രമാണ് പോസ്റ്ററിൽ വന്നിരിക്കുന്നതെന്ന് കാവ്യ ഫിലിംസിനോടടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി. യുദ്ധ രംഗത്തിലെ ചാവേറുകളുടെ പോരാട്ട ചിത്രത്തിൽ നിന്നും വിഭിന്നമായ പോസ്റ്ററാണിത്.

അക്ഷയ് ചിത്രത്തിൽ ബാബു ആന്റണി

നടന്‍ ബാബു ആന്റണി അക്ഷയ് കുമാര്‍ നായകനാകുന്ന ചിത്രത്തിലാണ് അദ്ദേഹം വേഷമിടുന്നത്.ഒരു പ്രധാനവേഷമായിരിക്കും താന്‍ കൈകാര്യം ചെയ്യുക എന്ന് ബാബു ആന്റണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.ബാബു ആന്റണിയുടെ ആറാമത്തെ ബോളിവുഡ് ചിത്രമാണിത്.

ലൂസിഫറിലെ അബദ്ധങ്ങൾ

ചിത്രത്തിലെ 58 അബദ്ധങ്ങൾ, എണ്ണിപ്പറയുകയാണ് ഒരുകൂട്ടം വിദ്വാന്മാർ. എന്റർടെയിൻമെന്റ് മാത്രമാണ് ഉദ്ദേശം എന്ന് വിഡിയോയിൽ പ്രത്യേകം പറയുന്നുണ്ട്. അതിനാൽ ഈ അബദ്ധങ്ങളൊന്നും തന്നെ സിനിമയെ നെഗറ്റീവ് ആയി ബാധിക്കുന്നില്ല.

ദേശീയ പുരസ്‌കാര ജൂറിയെ വിമര്‍ശിച്ച് റസൂല്‍ പൂക്കുട്ടി

ദേശീയ പുരസ്‌കാര ജൂറിയെ വിമര്‍ശിച്ച് ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. മികച്ച ഓഡിയോഗ്രഫിക്കുള്ള പുരസ്‌കാര പ്രഖ്യാപനം കേട്ടപ്പോഴാണ് തനിക്ക് ഇങ്ങനെ പറയാന്‍ തോന്നിയതെന്നും റസൂൽ. വില്ലേജ് റോക്ക് സ്റ്റാര്‍ എന്ന ചിത്രത്തിന് മല്ലിക ദാസിനാണ് മികച്ച ഓഡിയോഗ്രഫിക്കുള്ള പുരസ്‌കാരം ലഭിച്ചത്.