Browsing Category

Wayanad

വെണ്ണിയോട് പുഴയോരം ഇടിഞ്ഞുവീണു

പനമരം: പ്രളയത്താൽ ഒറ്റപ്പെട്ട വെണ്ണിയോട് പ്രദേശം പൂർവസ്ഥിതി പ്രാപിക്കും മുമ്പുതന്നെ വലിയ പുഴയോരം ഇടിഞ്ഞുതാഴുന്നു. പുഴയോരത്തെ സ്ഥലങ്ങൾ പലയിടങ്ങളിലായി ഇടിഞ്ഞ് പുഴയിലേക്ക് ചേരുകയാണ്.വെണ്ണിയോട് വലിയ പുഴയുടെ കരിഞ്ഞകുന്ന് ഭാഗത്താണ് കൂടുതൽ…

പ്രളയകാലത്ത് ഒഴുകിവന്നത് ടൺകണക്കിന് പ്ലാസ്റ്റിക് മാലിന്യം

കല്പറ്റ: കനത്ത മഴയെ തുടർന്ന് ജില്ലയിലെ പുഴകളും തോടുകളും കരകവിഞ്ഞപ്പോൾ തീരങ്ങളിൽ ബാക്കിയായത് ടൺകണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. അജൈവമാലിന്യം സംസ്കരിക്കുന്നതും ശേഖരിക്കുന്നതും ഗ്രാമങ്ങൾതോറും വെല്ലുവിളിയാവുകയാണ്. പഞ്ചായത്തുതലത്തിൽ…

ഏഴുപേർക്കുകൂടി എലിപ്പനി സ്ഥിരീകരിച്ചു; പത്തുപേർ ലക്ഷണങ്ങളോടെ ചികിത്സ തേടി

മാനന്തവാടി: ജില്ലയിൽ ഏഴുപേർക്ക് കൂടി എലിപ്പനി സ്ഥിരീകരിച്ചു. മുള്ളൻകൊല്ലി, പുല്പള്ളി, തരിയോട്, വെള്ളമുണ്ട, പൊരുന്നന്നൂർ എന്നിവിടങ്ങളിൽ ഓരോ കേസും കല്പറ്റയിൽ രണ്ടുകേസുകളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്‌. ഇതോടെ ഓഗസ്റ്റ് ഒന്നുമുതൽ ഇതുവരെ…

പ്രളയക്കെടുതി; ജില്ലയിൽ ആദ്യഘട്ടം സഹായധനം അനുവദിച്ചത് 6792 കുടുംബങ്ങൾക്ക്

കല്പറ്റ: ജില്ലയിൽ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുകയും ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും അഭയം തേടേണ്ടിവരികയും ചെയ്തവർക്ക്‌ സർക്കാർ പ്രഖ്യാപിച്ച സാമ്പത്തികസഹായ വിതരണം തുടങ്ങി. വൈത്തിരി, സുൽത്താൻബത്തേരി, മാനന്തവാടി താലൂക്കുകളിലായി…

സി.എം. കോളേജ്, പോലീസ് സ്റ്റേഷൻ അക്രമം: പതിനൊന്നുപേർ അറസ്റ്റിലായി

പനമരം: പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചുകയറി പ്രതിയെ മോചിപ്പിച്ച സംഭവത്തിൽ ഡി.വൈ.എഫ്.ഐ. നേതാക്കളുൾപ്പെടെയുള്ള ഒമ്പതുപേറീ പോലീസ് അറസ്റ്റ് ചെയ്തു. സി.എം. കോളേജ് തിരഞ്ഞെടുപ്പിനെത്തുടർന്നുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സി.പി.എം.…

ജില്ലയിലെ സർക്കാർ ആശുപത്രികളിൽ 944 പേർ ചികിത്സ തേടി

മാനന്തവാടി: ചൊവ്വാഴ്ച പനി ബാധിച്ച് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ 944 പേർ ചികിത്സ തേടി. 10,933 പേരാണ് വിവിധ രോഗങ്ങളുമായി സർക്കാർ ആശുപത്രികളിലെ ഒ.പി. കളിലെത്തിയത് . 70 പേർ വയറിളക്കം ബാധിച്ചും ഏഴുപേർ ചിക്കൻപോക്സ് ബാധിച്ചും ചികിത്സ തേടി.…

പനമരം ആശുപത്രിയിൽ ഡോക്ടർമാർ ഇല്ല ; രോഗികൾ വലയുന്നു

പനമരം: സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ കുറവ് മൂലം രോഗികൾ വലയുകയാണ്. അഞ്ചിൽകൂടുതൽ ഡോക്ടർമാർ ആശുപത്രിയിൽ ഉണ്ടെന്നാണ് അധികൃതർ പറയുന്നതെങ്കിലും രോഗികൾക്ക് അതിന്റെ ഗുണം കിട്ടുന്നില്ല. ഞായറാഴ്ച 150-ഓളം രോഗികളാണ് ഒ.പി.…

സ്കൂൾബസിൽ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറി; ക്ലീനർ അറസ്റ്റിൽ

സുൽത്താൻബത്തേരി: സ്കൂൾബസിൽ വെച്ച് വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ ബസ് ക്ലീനറെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു. ബത്തേരി മണിച്ചിറ കരിക്കുംപുറം റഷീദ് (29) ആണ് പിടിയിലായത്. രോഷാകുലരായ നാട്ടുകാർ സ്കൂൾബസ് അടിച്ചുതകർക്കുകയും ഡ്രൈവറെയും…

മാനന്തവാടിയിൽ രണ്ടുപേർക്കു കൂടി എലിപ്പനി സ്ഥിരീകരിച്ചു

മാനന്തവാടി: എലിപ്പനിക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുമ്പോഴും എലിപ്പനി ബാധിതരുടെ എണ്ണം കൂടുകയാണ്. . പ്രതിരോധ മരുന്നുകൾ കൃത്യമായി കഴിക്കാത്തതും ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കാത്തതുമാണ് എലിപ്പനി പടരുന്നതിന്…

എടക്കലിൽ കല്ലടർന്നുവീണത് വിദഗ്ധസംഘം പരിശോധിക്കും – മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ

അമ്പലവയൽ: കല്ലടർന്നുവീണതിനെത്തുടർന്ന് അടച്ചിട്ടിരിക്കുന്ന എടക്കൽഗുഹ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സന്ദർശിച്ചു. വിനോദസഞ്ചാര വകുപ്പിലെയും പുരാവസ്തു വകുപ്പിലെയും ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. കല്ലടർന്നുവീഴുകയും പാറയിൽ…