Browsing Category

Kannur

ഇന്ധനക്ഷമം; ജില്ലയിൽ കെ.എസ്.ആർ.ടി.സി. സർവീസുകൾ റദ്ദാക്കി

കണ്ണൂർ: ഡീസൽ ഷാമം നേരിടുന്നതിനാൽ കെ.എസ്.ആർ.ടി.സി.യുടെ കണ്ണൂർ, പയ്യന്നൂർ ഡിപ്പോകളിലെ സർവീസുകൾ റദ്ധാക്കി. ബുധനാഴ്ച രാവിലെ പുറപ്പെടേണ്ട സർവീസുകളുടെ മിക്ക ട്രിപ്പുകളും ഓടിയില്ല. ഇതോടെ യാത്രക്കാർ മണിക്കൂറുകളോളം ദുരിതത്തിലായി. ചൊവ്വാഴ്ച രണ്ട്…

സ്വർണമാല തട്ടിയ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു

കണ്ണൂർ: തീവണ്ടിയിറങ്ങി കണ്ണൂർ നഗരത്തിലൂടെ രാത്രിയിൽ നടന്നുപോയയാളെ ആക്രമിച്ച് സ്വർണമാല തട്ടിയ സംഭവത്തിൽ നാലുപേരെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. ഏച്ചൂർ ദാവത്ത് ഹൗസിൽ പി.സി.ദിൽഷാദ് (23), കാഞ്ഞിരോട് കാരക്കാട് ആനിയത്ത് ഹൗസിൽ ജുനൈസ് (29),…

തലശ്ശേരി-മാഹി ബൈപാസിന്റെ നിർമാണം പുരോഗമിക്കുന്നു

തലശ്ശേരി: തലശ്ശേരി-മാഹി ബൈപാസിന്റെ നിർമാണപ്രവർത്തികൾ പുരോഗമിക്കുന്നു. പദ്ധതിയുടെ ഭാഗമായി ചിറക്കുനിയിൽ മേൽപ്പാലത്തിന്റെ നിർമാണം പൂർത്തിയായി. . ബാലം, കൊളശ്ശേരി, ചോനാടം, കണ്ടിക്കൽ, പാറാൽ എന്നിവിടങ്ങളിൽ മേൽപ്പാലത്തിന്റെ നിർമാണം ആരംഭിച്ചു.…

കണ്ണൂർ വിമാനത്താവളം നാലുവരിപ്പാത; സർവേ പുരോഗമിക്കുന്നു

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിലേക്ക് നാലുവരിപ്പാതയാക്കി വികസിപ്പിക്കുന്ന റോഡുകളുടെ സർവേ പ്രവർത്തനം പുരോഗമിക്കുന്നു. കുറ്റ്യാടി-പെരിങ്ങത്തൂർ-പാനൂർ-മട്ടന്നൂർ റോഡിന്റെ സർവേയാണ് മട്ടന്നൂർ ടൗൺ പരിസരത്ത് നടക്കുന്നത്. 52.2 കിലോ മീറ്റർ…

എഫ്.സി.ഐ. സംഭരണശാലയിൽ വൻ തീപ്പിടിത്തം

പയ്യന്നൂർ: പയ്യന്നൂർ എഫ്.സി.ഐ. സംഭരണശാലയിൽ ഉണ്ടായ തീപിടുത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം. റേഷൻ കടകളിൽ വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന അരി നശിച്ചു. പയ്യന്നൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ എഫ്.സി.ഐ.യുടെ സംഭരണശാലയിലെ സി ബ്ലോക്കിലെ കെട്ടിടത്തിനാണ്…

ജലസ്രോതസ്സുകൾ മെലിഞ്ഞുതുടങ്ങി

കേളകം: മഴ നിന്നതോടെ കൊട്ടിയൂർ, കേളകം മേഖലകളിലെ പുഴകളും ജലസ്രോതസ്സുകളും മെലിഞ്ഞുതുടങ്ങി. കനത്ത മഴയിലും ഉരുൾപൊട്ടലിലും പുഴകളും തോടുകളും കരകവിഞ്ഞൊഴുകി പുഴകൾ വഴിമാറുകയും വ്യാപകമായി കരയിടിച്ചിലും കൃഷിനാശവുമുണ്ടാവുകയും ചെയ്തിരുന്നു. ഒരാഴ്ചയായി…

കുട്ടികൾ രോഗത്തിലേക്ക്; പൊടിശല്യത്തിന് പരിഹാരമില്ല

കണ്ണൂർ: ദേശീയപാത അധികൃതർക്ക്‌ നിരവധി തവണ പരാതി നൽകിയിട്ടും താഴെചൊവ്വയിലെ പൊടിശല്യപ്രശ്നത്തിന് ഇതുവരെ പരിഹാരം കണ്ടട്ടില്ലെന്നു കോർപ്പറേഷൻ കൗൺസിലർ തൈക്കണ്ടി മുരളീധരൻ പറഞ്ഞു. ഇക്കാര്യത്തിൽ ഇനിയെങ്കിലും കളക്ടർ ഇടപെടണം. വിദ്യാർഥികളെയടക്കം…

പനമരം: പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചുകയറി പ്രതിയെ മോചിപ്പിച്ച സംഭവത്തിൽ ഡി.വൈ.എഫ്.ഐ.…

കണ്ണൂർ: കാലവർഷക്കെടുതിയിൽ പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ട വയനാട്ടിലെ കുട്ടികൾക്ക് കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസ് കാൽലക്ഷം പാഠപുസ്തകങ്ങൾ നൽകി. ഒന്നുമുതൽ 10 വരെ ക്ലാസുകളിലേക്കുള്ള 25,000 പാഠപുസ്തകങ്ങളാണ് കണ്ണൂരിൽനിന്ന്‌ എത്തിച്ചത്. വയനാട് ജില്ലാ…

മലയോര ഹൈവേയിലെ നിർമാണപ്രവൃത്തികൾ അനിശ്ചിതത്വത്തിൽ

ശ്രീകണ്ഠപുരം: കനത്ത മഴയെ തുടർന്ന് മുടങ്ങിയ മലയോര ഹൈവേയിലെ നിർമാണപ്രവൃത്തികൾ അനിശ്ചിതത്വത്തിൽ. ഉരുൾപൊട്ടലിലും മഴവെള്ളപ്പാച്ചിലിലും വൻനാശമാണ് മലയോര ഹൈവേയിൽ ഉണ്ടായത്. നിർമാണ പ്രവർത്തികൾ ഭാഗികമായും പൂർത്തിയായ പലയിടങ്ങളിലും റോഡിന്റെ ഭാഗങ്ങൾ…

പുഴകളിൽ വെള്ളം കുറഞ്ഞപ്പോൾ ബാക്കിയാവുന്നത് പ്ലാസ്റ്റിക് മാലിന്യങ്ങൾ

ശ്രീകണ്ഠപുരം: കനത്ത മഴയിൽ കരകവിഞ്ഞൊഴുകിയ മലയോരത്തെ പുഴകളിലെല്ലാം ജലനിരപ്പ് കുറഞ്ഞപ്പോൾ ബാക്കിയാവുന്നത് പ്ലാസ്റ്റിക് മാലിന്യങ്ങൾ. പുഴയോരങ്ങളിലെ സസ്യങ്ങളിൽ ഇപ്പോൾ തൂങ്ങിക്കിടക്കുന്നത് പ്ലാസ്റ്റിക് സഞ്ചികൾ ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ്.…